Friday, June 19, 2009

മ്യൂസിയം കാഴ്ച്ചകൾ-1

റിയാദിൽ ബത്തക്കടുത്ത് കിംഗ് അബ്ദുൽ അസീസ് റിസേർച്ച് സെന്ററിലെ മ്യൂസിയം കാഴ്ച്ചകളിലൂടെ.....

1946 മോഡൽ റോൾസ് റോയിസ് കാറുകൾ

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റന്റ് ചർച്ചിൽ രാജാവിനു സമ്മാനിച്ചതാണീ കാറുകൾ.


ചില്ലും, വെളിച്ചവും, കാമറയും പിന്നെ ഞാനും കൂടി കൂടിയാൽ പറയണ്ടല്ലോ.....! എന്തൊരു മികവ്!!

കണ്ടല്ലോ....?



കാറുകിട്ടിയ അന്ന് രാജാവ് പുറപ്പെട്ടു, ഗാർഡ് ഓഫ് ഹോണർ പരിശോധിക്കാൻ

ഒട്ടകപ്പുറത്തു നിന്നും റോൾസ് റോയിസിലേക്ക്.........

അകത്ത് കടന്നു... പക്ഷേ സ്ഥല പരിമിതിയോ അതോ എന്റെ കഴിവിന്റെ പരിമിതിയോ...ഇങ്ങനെയേ കിട്ടിയുള്ളൂ!


ഇന്നും പുത്തൻ കാറുമാതിരി വെട്ടിത്തിളങ്ങുന്നു....സത്യമാണ് കെട്ടോ..


രാജാവ് ഉപയോഗിച്ചിരുന്ന ടെലിഫോൺ.


പഴയ ട്രാൻസ് റിസീവർ ആണെന്ന് തോന്നുന്നു....അറിയാവുന്നർ പറയാമോ??


മനസ്സിലായില്ലേ....ഇതാണു പുരാതന അറേബ്യൻ മാതൃകയിലുള്ള കിണർ.


കൊട്ടാരപ്പൂന്തോട്ടത്തിൽ ഒഴുകുന്ന കൃത്രിമ അരുവിയിലേക്കുള്ള വെള്ളം ഈ കിണറ്റിൽ നിന്നാണു ഇന്നും “കോരുന്നത്.”
“ഇങ്ങള് ഇങ്ങട്ട് പോന്നോളീ...അയില് ചാടി ഊര മുറിഞ്ഞാൽ പിന്നെ ഇന്നെകിട്ടൂലട്ടോ ഇങ്ങളെ നോക്കി കുത്തിരിക്കാൻ” ഭാര്യയുടെ വേവലാതി! കിണറിന്റെ ആഴവും വെള്ളവും പകർത്താനുള്ള മോഹം തൽക്കാലം വിട്ടു...പിന്നൊരിക്കലാകാം!


തുടരുമേ...

4 comments:

  1. മ്യുസിയം കാഴ്ച്ചകള്‍ നന്നായിരിക്കുന്നു.
    തുദരുമെന്നല്ലെ പറഞ്ഞത്‌ അതിനായി കാത്തിരിക്കുന്നു.
    ആശംസകള്‍.

    ReplyDelete
  2. പടങ്ങൾ നന്നായിട്ടുണ്ട്‌, ബാക്കി കൂടി പോരട്ടെ...

    ReplyDelete
  3. തുടര്‍ന്നോളൂ, വീണ്ടും വരാം:)

    ReplyDelete