Saturday, June 27, 2009

മ്യൂസിയം കാഴ്ച്ചകൾ -2



മ്യൂസിയം കാഴ്ച്ചകൾ തുടരുന്നു


ഖുർആന്റെ കയ്യെഴുത്ത് പ്രതി


വീണ്ടും കയ്യെഴുത്ത് പ്രതികൾ


അബ്ദുൽ അസീസ് രാജാവിന്റെ ഓവർകോട്ടെന്ന് വേണമെങ്കിൽ പറയാം


രാജാവിന്റെ തലയിൽ ‘വട്ട്’ രണ്ടെണ്ണമായിരുന്നു. എല്ലാവർക്കും സാധാരണ ഒരെണ്ണമേ കാണൂ...

ഇത് രാജാവിന്റെ ലൈബ്രറി. കിത്താബുകൾ എവിടെ എന്നെന്നോട് ചോദിക്കല്ലേ...വേണെമെങ്കിൽ നമ്പർ തരാം...വിളീച്ചോളൂ ....2255



തടികൊണ്ടും ഇരുമ്പ്കൊണ്ടും നിർമ്മിച്ച് കൊട്ടാരത്തിന്റെ മാതൃക.


തുപ്പാക്കി രാജാവ്!

തുപ്പാക്കി രാജാവുകൾ!


പള്ളിപ്പാത്രങ്ങൾ...മനസ്സിലായില്ലേ...എനിക്കും അത്രയേ അറിയൂ...


ഈ കൃണാതിരി എന്താണെന്ന് മനസ്സിലായോ...അവിടെ എഴുതിവെച്ചത് കൊണ്ട് പറഞ്ഞ് തരാം. പെട്രോളിയം കണ്ടെത്താൻ ആദ്യമായി ഉപയോഗിച്ച് ഡ്രിൽ ബിറ്റ്.

തുടരും...




Friday, June 19, 2009

മ്യൂസിയം കാഴ്ച്ചകൾ-1

റിയാദിൽ ബത്തക്കടുത്ത് കിംഗ് അബ്ദുൽ അസീസ് റിസേർച്ച് സെന്ററിലെ മ്യൂസിയം കാഴ്ച്ചകളിലൂടെ.....

1946 മോഡൽ റോൾസ് റോയിസ് കാറുകൾ

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റന്റ് ചർച്ചിൽ രാജാവിനു സമ്മാനിച്ചതാണീ കാറുകൾ.


ചില്ലും, വെളിച്ചവും, കാമറയും പിന്നെ ഞാനും കൂടി കൂടിയാൽ പറയണ്ടല്ലോ.....! എന്തൊരു മികവ്!!

കണ്ടല്ലോ....?



കാറുകിട്ടിയ അന്ന് രാജാവ് പുറപ്പെട്ടു, ഗാർഡ് ഓഫ് ഹോണർ പരിശോധിക്കാൻ

ഒട്ടകപ്പുറത്തു നിന്നും റോൾസ് റോയിസിലേക്ക്.........

അകത്ത് കടന്നു... പക്ഷേ സ്ഥല പരിമിതിയോ അതോ എന്റെ കഴിവിന്റെ പരിമിതിയോ...ഇങ്ങനെയേ കിട്ടിയുള്ളൂ!


ഇന്നും പുത്തൻ കാറുമാതിരി വെട്ടിത്തിളങ്ങുന്നു....സത്യമാണ് കെട്ടോ..


രാജാവ് ഉപയോഗിച്ചിരുന്ന ടെലിഫോൺ.


പഴയ ട്രാൻസ് റിസീവർ ആണെന്ന് തോന്നുന്നു....അറിയാവുന്നർ പറയാമോ??


മനസ്സിലായില്ലേ....ഇതാണു പുരാതന അറേബ്യൻ മാതൃകയിലുള്ള കിണർ.


കൊട്ടാരപ്പൂന്തോട്ടത്തിൽ ഒഴുകുന്ന കൃത്രിമ അരുവിയിലേക്കുള്ള വെള്ളം ഈ കിണറ്റിൽ നിന്നാണു ഇന്നും “കോരുന്നത്.”
“ഇങ്ങള് ഇങ്ങട്ട് പോന്നോളീ...അയില് ചാടി ഊര മുറിഞ്ഞാൽ പിന്നെ ഇന്നെകിട്ടൂലട്ടോ ഇങ്ങളെ നോക്കി കുത്തിരിക്കാൻ” ഭാര്യയുടെ വേവലാതി! കിണറിന്റെ ആഴവും വെള്ളവും പകർത്താനുള്ള മോഹം തൽക്കാലം വിട്ടു...പിന്നൊരിക്കലാകാം!


തുടരുമേ...

Thursday, May 28, 2009

പഴമയുടെ മൊഞ്ച്..

സൌദ് രാജവംശത്തിലെ ആദ്യ രാജാവ് അബ്ദുൽ അസീസിന്റെ കൊട്ടാരം- അന്തിക്ക് ഇങ്ങ്നെ!



ഫ്ലാഷില്ലാതെ എടുത്തപ്പോൾ....




! ...എന്റെ ഫോട്ടോഗ്രഫിയുടെ മികവ്!


എത്രയെത്ര..ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയായ തൂണുകൾ!...


ഞാനും ക്യാമറയും തമ്മിലുള്ള അടുപ്പം ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് സ്വകാര്യമായി പറയാൻ എനിക്ക് ഒരു മടിയുമില്ല!,.. പക്ഷേ ഫോട്ടോകളോ, ഞങ്ങളുടെ യഥാർത്ഥ ‘അടുപ്പം’ വിളിച്ചു പറയുകയും ചെയ്യും!